Posted On
date_range Updated On
date_range സി.ബി.എസ്.ഇ സ്കൂളുകളിൽ ഫീസ് വർധനയില്ല
തിരുവനന്തപുരം: സി.ബി.എസ്.ഇ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം ഫീസ് വർധനയില്ല. സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷനാണ് തീരുമാനമെടുത്തത്. അസോസിയേഷന് കീഴിലെ 1488 സ്കൂളുകളിലും തീരുമാനം നടപ്പാക്കുമെന്നും അവർ അറിയിച്ചു.
അഡ്മിഷന് പ്രത്യേക ഫീസ് ഈടാക്കില്ല. കുട്ടികൾക്ക് പുതിയ യൂനിഫോമും പാഠപുസ്തകങ്ങളും നിർബന്ധമാക്കില്ലെന്നും മാനേജ്മെൻറ് അസോസിയേഷൻ പറഞ്ഞു. കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.