സി.ബി.എസ്.ഇ ത്രിഭാഷ നയം അറബിയടക്കം ഭാഷകൾക്ക് വെല്ലുവിളി​യെന്ന് ആശങ്ക

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ ജൂ​ൺ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ​വ​രു​ന്ന ത്രി​ഭാ​ഷ പ​ഠ​ന രീ​തി അ​റ​ബി​യ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് ആ​ശ​ങ്ക. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം, ദേ​ശീ​യ പാ​ഠ്യ​പ​ദ്ധ​തി രൂ​പ​രേ​ഖ, എ​ൻ.​സി.​ഇ.​ആ​ർ.​ടി പു​തി​യ സി​ല​ബ​സ് എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി.​ബി.​എ​സ്.​ഇ പു​തി​യ മാ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കു​ല​ർ പ്ര​കാ​രം ഒ​മ്പ​ത്,10 ക്ലാ​സു​ക​ളി​ൽ പ​ഠി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ മൂ​ന്ന് ഭാ​ഷ​ക​ളി​ൽ, ര​ണ്ട് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളും ഒ​ന്ന് വി​ദേ​ശ ഭാ​ഷ​യു​മാ​യി​രി​ക്ക​ണം. ​

സി.​ബി.​എ​സ്.​ഇ വി​ദേ​ശ ഭാ​ഷ​യാ​യി അ​റ​ബി​ക്, ഫ്ര​ഞ്ച്, ജ​ർ​മ​ൻ, ജാ​പ്പ​നീ​സ്, കൊ​റി​യ​ൻ, സ്പാ​നി​ഷ്, റ​ഷ്യ​ൻ, പേ​ർ​ഷ്യ​ൻ, ചൈ​നീ​സ് എ​ന്നീ ഭാ​ഷ​ക​ളെ​യാ​ണ് പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. ത്രി​ഭാ​ഷ ന​യം ന​ട​പ്പാ​യാ​ൽ അ​റ​ബി​യ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ൾ പു​റ​ത്താ​കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കു​വെ​ക്കു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ ഭാ​ഷാ​ന​യം വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന ഭീ​തി​യു​മു​ണ്ട്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ‘റീ​ജ​ന​ൽ ലാം​ഗ്വേ​ജാ’​യി അ​റ​ബി​യാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ഇ​തേ ഭാ​ഷാ പ​ഠ​നം തു​ട​രാ​ൻ സാ​ധി​ക്കു​മോ​യെ​ന്നാ​ണ് സം​ശ​യം. നി​ല​വി​ൽ നി​ര​വ​ധി സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ അ​റ​ബി ര​ണ്ടാം ഭാ​ഷ​യാ​യി പ​ഠി​പ്പി​ച്ചു​വ​രു​ന്നു​ണ്ട്.

പു​തി​യ വി​ദ്യാ​ഭ്യാ​സ ഘ​ട​ന​യി​ൽ ഭാ​ഷ​ക​ളെ ആ​ർ1, ആ​ർ2, ആ​ർ3 എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കു​ല​ർ പ്ര​കാ​രം ആ​ർ3​ക്ക് ബോ​ർ​ഡ് പ​രീ​ക്ഷ​യു​ണ്ടാ​കി​ല്ല. പ​ക​രം ഇ​​ന്റേ​ണ​ൽ മാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ൽ ആ​ർ1 ആ​യി പ​ഠി​പ്പി​ക്കു​ന്ന​ത് ഇം​ഗ്ലീ​ഷ് ആ​ണ്. ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ഭാ​ഷ​യാ​ണോ എ​ന്ന​തി​ൽ സി.​ബി.​എ​സ്.​ഇ അ​ധി​കൃ​ത​ർ വ്യ​ക്ത​ത വ​രു​ത്തി​യാ​ൽ ഈ ​ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​റ​ബി​ക് ടെ​ക്സ്റ്റ് ബു​ക്ക് റി​വി​ഷ​ൻ ക​മ്മി​റ്റി, അ​റ​ബി​ക് ക​മ്മി​റ്റി ഓ​ഫ് കോ​ഴ്സ് അം​ഗ​മാ​യ എം. ​ജൗ​ഹ​ർ പ​റ​യു​ന്നു.

ഇം​ഗ്ലീ​ഷ് ഇ​ന്ത്യ​ൻ ഭാ​ഷ​യാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല എ​ങ്കി​ൽ അ​റ​ബി, ഫ്ര​ഞ്ച്, ജ​ർ​മ​ൻ തു​ട​ങ്ങി​യ വി​ദേ​ശ ഭാ​ഷ​ക​ൾ​ക്ക് പ്ര​ശ്നം വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​തേ​സ​മ​യം, ഗ​ൾ​ഫി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വു കൊ​ടു​ത്തി​ട്ടു​ണ്ട്. അ​റ​ബി​ക്ക് മാ​ത്ര​മ​ല്ല, പു​തി​യ ഭാ​ഷാ​ന​യ​ത്തി​ൽ ഇം​ഗ്ലീ​ഷി​നും ഹി​ന്ദി​ക്കും കൂ​ടു​ത​ൽ ​പ്രാ​ധാ​ന്യം കി​ട്ടു​ന്ന​തോ​ടെ മ​ല​യാ​ളം പി​ന്നോ​ട്ടാ​കും. ആ​ർ1, ആ​ർ2, ആ​ർ3 ഭാ​ഷ​ക​ളു​ടെ പാ​റ്റേ​ണി​ൽ മ​ല​യാ​ളം ആ​ർ3​യി​ലേ​ക്ക് മാ​റ്റു​ന്ന​തോ​ടെ​യാ​ണ് പ്രാ​ധാ​ന്യം കു​റ​യു​ന്ന​ത്. സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ വ​രേ​ണ്ട വി​ഷ​യ​മാ​ണി​ത്.

ത്രി​ഭാ​ഷാ ന​യം കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​വു​ക ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ മ​ല​യാ​ളം, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി എ​ന്നീ നാ​ലു ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഹി​ന്ദി​യും ഇം​ഗ്ലീ​ഷും അ​ട​ക്കം ര​ണ്ടു ഭാ​ഷ​ക​ളേ​യു​ള​ളൂ. അ​വ​ർ​ക്ക് പു​തി​യ ഭാ​ഷ പ​ഠി​പ്പി​ക്കേ​ണ്ടി​വ​രി​ക​യാ​ണ്. കേ​ര​ള​ത്തി​ൽ നാ​ലു ഭാ​ഷ​ക​ളി​ൽ ഒ​ന്നി​ന് പ്രാ​ധാ​ന്യം കു​റ​യു​ന്നു. അ​റ​ബി പോ​ലെ പ​ല സ്കൂ​ളു​ക​ളി​ലും ഫ്ര​ഞ്ച്, ജ​ർ​മ​ൻ, സം​സ്കൃ​തം ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

ഹി​ന്ദി​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ മ​റ്റൊ​രു ഭാ​ഷ പി​ന്നി​ലാ​യി​പ്പോ​കു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Concerns that CBSE's three-language policy poses a challenge to languages, including Arabic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.