സി.ബി.ഐ അഡീ. ഡയറക്​ടർ നാഗേശ്വര റാവുവിനെ തരംതാഴ്​ത്തി; ഫയർ സർവിസിലേക്ക്​ മാറ്റം

ന്യൂഡൽഹി: മോദി സർക്കാറി​​െൻറ വിശ്വസ്​തനും കഴിഞ്ഞ വർഷം സി.ബി.ഐ തലപ്പത്തുണ്ടായ ‘പാതിരാ നാടകങ്ങ’ളുടെ കേന്ദ്ര ​ബിന്ദുവുമായിരുന്ന സി.ബി.ഐ അഡീഷനൽ ഡയറക്​ടർ എം. നാഗേശ്വര റാവുവിനെതിരെ സർക്കാറി​​െൻറ അപ്രതീക്ഷിത നീക്കം.

പ് രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിയമനകാര്യ സമിതി, റാവുവി​​െൻറ സി.ബി.ഐയിലെ കാലാവധി വെട്ടിക്കുറക്കുകയും അദ്ദേഹത്തെ ഫയർ സർവിസ്​-സിവിൽ ഡിഫൻസ്​-ഹോംഗാർഡ്​ ഡയറക്​ടർ ജനറലായി നിയമിച്ച്​ വെള്ളിയാഴ്​ച ഉത്തരവിറക്കുകയും ചെയ്​തു. കഴിഞ്ഞ വർഷം സി.ബി.ഐ ഡയറക്​ടർ അലോക്​ വർമയെ സ്​ഥാനത്തുനിന്ന്​ നീക്കിയപ്പോൾ ചുമതല ഏൽപിച്ചിരുന്ന റാവുവിനെ മോദി സർക്കാർ തങ്ങളുടെ രണ്ടാമൂഴത്തിൽ തരംതാഴ്​ത്തിയത്​ ഭരണകേന്ദ്രങ്ങളിൽ ആശ്ചര്യം സൃഷ്​ടിച്ചിരിക്കുകയാണ്​.

‘‘നിയമനകാര്യ കാബിനറ്റ്​ സമിതിയുടെ ഉത്തരവു പ്രകാരം സി.ബി.ഐ അഡീഷനൽ ഡയറക്​ടർ എം. നാഗേശ്വര റാവുവിനെ ഫയർ സർവിസ്​-സിവിൽ-ഡിഫൻസ്​-ഹോംഗാർഡ്​ ഡയറക്​ടർ ജനറലായി നിയമിക്കുകയും അദ്ദേഹത്തി​​െൻറ ‘അഡീഷനൽ ഡയറക്​ടർ’ പദവി താൽക്കാലികമായി തരംതാഴ്​ത്തുകയും ചെയ്​തു’’ -ഇതു സംബന്ധിച്ച്​ ഇറങ്ങിയ ഉത്തരവ്​ പറയുന്നു.

അഡീഷനൽ ഡയറക്​ടർ പദവിയെക്കാൾ ശമ്പളത്തിലടക്കം താഴെയാണ്​ പുതിയ തസ്​തിക. കഴിഞ്ഞ ഫെബ്രുവരിയിൽ ഋഷികുമാർ ശുക്ലയെ സി.ബി.ഐ ഡയറക്​ടറായി നിയമിക്കും വരെ റാവുവിനായിരുന്നു പരമോന്നത അന്വേഷണ ഏജൻസിയുടെ നേതൃത്വം.

Tags:    
News Summary - CBI Additional Director Nageswar Rao shifted to Fire Services department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.