സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണം -മുഖ്യമന്ത്രി

തൃശൂർ: നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമം ജാഗ്രതയോടെ നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ​​പൊലീസ് അക്കാദമിയിൽ നിർമിച്ച പൊലീസ് ഗവേഷണകേന്ദ്രവും ആധുനിക ഫിസിക്കൽ ട്രെയിനിങ്​ നഴ്സറിയും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ സ്വൈരജീവിതത്തിന് വിഘാതമായ ഒന്നും സംഭവിക്കാതിരിക്കാൻ പൊലീസ് ജാഗരൂകരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഐ.ജി (ട്രെയിനിങ്​) കെ.പി. ഫിലിപ്, പൊലീസ് അക്കാദമി അസിസ്റ്റന്‍റ്​​ ഡയറക്ടർമാരായ കെ.കെ. അജി, പി.എ. മുഹമ്മദ് ആരിഫ്, എൽ. സോളമൻ, എസ്​. നജീബ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Caution should be exercised against attempts to disrupt peace - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.