Posted On
date_range Updated On
date_range നെടുമ്പാശേരിയിൽ 49 ലക്ഷം രൂപ വില വരുന്ന സ്വർണ പാദുകവുമായി പിടിയിൽ
നെടുമ്പാശേരി: സ്വർണ പാദുകവുമായി യാത്രക്കാരൻ പിടിയിൽ. കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ കസ്റ്റംസാണ് സുവർണ പാദുകം പിടികൂടിയത്. 49 ലക്ഷം രൂപ വില വരുന്ന 1032 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഇരു ചെരിപ്പുകളുടെയും ഉള്ളിൽ തുന്നിച്ചേർത്താണ് സുവർണ പാദുകം തീർത്തത്. കൊല്ലം സ്വദേശിയായ കുമാറാണ് സ്വർണക്കടത്തിന് ഈ രീതി അവലംബിച്ചത്. മാലിയിൽ നിന്നും എത്തിയ കുമാറിന്റെ ഇരു ചെരിപ്പുകളിലും കൂടിയാണ് അതിവിദഗ്ധമായ രീതിയിൽ സ്വർണമിശ്രിതം ചേർത്തു പിടിപ്പിച്ചത്. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസുകാർ ചെരുപ്പ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു. ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കാല്പാദങ്ങളിൽ കെട്ടിവച്ച് കൊണ്ടുവന്നത് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.