വിദേശവനിതക്ക്​ പീഡനം: തെളിവെടുപ്പിന്​ വൈദികനെ കടുത്തുരുത്തി ​പൊലീസ് സ്‌റ്റേഷനിലെത്തിച്ചു 

ക​ടു​ത്തു​രു​ത്തി: വിദേശവനിതയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വൈദികനെ തെളിവെടുപ്പിന്​ കടുത്തുരുത്തി ​പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. കല്ലറ മണിയംതുരുത്ത് സ​​​​െൻറ്​ മാത്യൂസ് പള്ളി വികാരി തോമസ്​ താന്നിനിൽക്കുംതടത്തിലിനെയാണ് തെളിവെടുപ്പിന്​ എത്തിച്ചത്​. കോട്ടയം സബ്ജയിലിൽനിന്ന്​ ശനിയാഴ്ച വൈകീട്ടാണ്​ കടുത്തുരുത്തി ​പൊലീസ് സ്​റ്റേഷനിലെത്തിച്ചത്. നാലുദിവസത്തേക്കാണ് പൊലീസ്​ കസ്​റ്റഡിയിൽ വിട്ടത്.

കല്ലറ മണിയംതുരുത്ത് സ​​​​െൻറ്​ മാത്യൂസ്​ പള്ളിയിലും സുഹൃത്തി​​​​​െൻറ വീട്ടിലും എത്തിച്ചാണ് തെളിവെടുക്കുന്നത്. തെളിവെടുപ്പിനുശേഷം 21ന്​ ​വൈദികനെ തിരികെ കോട്ടയം സബ്ജയിലിൽ എത്തിക്കും. ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശുകാരിയെ പീഡിപ്പിക്കുകയും അവരുടെ  വജ്രാഭരണങ്ങളും സ്വർണവും പണവും തട്ടിയെടു​െത്തന്നുമാണ്​ വൈദികനെതിരായ പരാതി.

ആരോപണങ്ങൾ  ഉയർന്നതിനാൽ പള്ളി വികാരി സ്ഥാനത്തുനിന്ന് ഫാ. തോമസിനെ പാലാ രൂപതയും നീക്കിയിരുന്നു. യുവതിയെ കല്ലറയിലെ ഗവ. മഹിള മന്ദിരത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. അതേസമയം, യുവതിയും സിംബാബ്​വെ സ്വദേശിയായ ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച്​ വൈദികൻ നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - catholic priest accused of rape by Bangladeshi woman -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.