വ​യ​നാ​ട്ടി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ക്കെ​തി​രെ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍

ക​ല്‍പ​റ്റ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി

വയനാട്ടിലെ വന്യജീവി ആക്രമണം: കത്തോലിക്ക കോണ്‍ഗ്രസ് റാലി പ്രതിഷേധക്കടലായി

ക​ൽ​പ​റ്റ: മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ.​കെ.​സി.​സി മാ​ന​ന്ത​വാ​ടി രൂ​പ​ത സ​മി​തി വ​യ​നാ​ട് ജി​ല്ല ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ റാ​ലി ന​ഗ​ര​ത്തെ പ്ര​തി​ഷേ​ധ​സാ​ഗ​ര​മാ​ക്കി. കൈ​നാ​ട്ടി ജ​ങ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തേ​ക്ക് ന​ട​ത്തി​യ റാ​ലി​യി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു.

രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി​ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ച്ചു. ആ​ന​യും ക​ടു​വ​യും അ​ട​ക്കം വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ടി​റ​ക്കം ത​ട​യു​ന്ന​തി​ൽ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ കാ​ട്ടു​ന്ന ഉ​ദാ​സീ​ന​ത​ക്കെ​തി​രാ​യ രോ​ഷം മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ൽ അ​ല​യ​ടി​ച്ചു. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ജ​ന​ത​യെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കോ​ട്ട​യം രൂ​പ​ത വ​യ​നാ​ട് മേ​ഖ​ല, താ​മ​ര​ശ്ശേ​രി, ത​ല​ശ്ശേ​രി രൂ​പ​ത എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ വ​യ​നാ​ട​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് റാ​ലി​യി​ൽ കൈ​കോ​ർ​ത്തു.

ത​ല​ശ്ശേ​രി അ​തി​രൂ​പാ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം, താ​മ​ര​ശ്ശേ​രി ബി​ഷ​പ്പും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ ബി​ഷ​പ് ഡെ​ലി​ഗേ​റ്റു​മാ​യ മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ അ​ല​ക്സ് താ​രാ​മം​ഗ​ലം, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫി​സ​ർ ഫാ. ​ജോ​സ് കൊ​ച്ച​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​രേ​കം, ക​ൽ​പ​റ്റ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പെ​രി​യ​പ്പു​റം, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു പു​ഞ്ച​യി​ൽ, എ.​കെ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​കെ.​പി. സാ​ജു, ഫാ. ​ജോ​ബി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, ജോ​ണ്‍സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ പു​ര​യ്ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​മ്പി​ൽ, സ​ജി ഫി​ലി​പ്പ്, ബീ​ന ജോ​സ്, അ​ഡ്വ. ഗ്ലാ​ഡി​സ് ചെ​റി​യാ​ൻ, മോ​ളി മാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ റാ​ലി ന​യി​ച്ചു.

Tags:    
News Summary - Catholic Congress rally in protest of Wildlife attack in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.