തിരുവനന്തപുരം: ഇപ്പോൾ പ്രഖ്യാപിച്ച സെൻസസ് ജാതികളുടെ എണ്ണം തിട്ടപ്പെടുത്തി തലയൂരാനാണെങ്കിൽ ശക്തമായി എതിർക്കുമെന്നും ജാതി, സാമൂഹിക, സാമ്പത്തിക സ്ഥിതി അടക്കമുള്ള വിവരങ്ങൾ സമഗ്രമായും സമ്പൂർണമായും ശേഖരിച്ച് ഏറ്റവും വേഗം പൂർത്തീകരിക്കണമെന്നും ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രൻ. ദലിത് ആദിവാസി മഹാസഖ്യം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻറ് രാമചന്ദ്രൻ മുല്ലശ്ശേരി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. രവികുമാർ, അഡ്വ. വി.ആർ. രാജു, വി.കെ. ഗോപി, വി.ടി. രഘു, ജോസ് ആച്ചിക്കൽ, പി. ജയമോൾ, ഒ. സുധാമണി, ഉദയൻ കരിപ്പാലിൽ, ഐവർകാല ദിലീപ്, പ്രസന്ന ഷാജി, രാജൻ കെ. തിരുവല്ല, എ. മുരുകദാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.