Posted On
date_range Updated On
date_range വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് ആവശ്യം; മദ്യപിച്ചെത്തി ബഹളം വെച്ചയാൾക്കെതിരെ കേസെടുത്തു
വൈത്തിരി: ഗവ. താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചു ബഹളമുണ്ടാക്കുകയും ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറോടും ജീവനക്കാരോടും മോശമായി പെരുമാറുകയും ചെയ്തയാൾക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ഉച്ചക്കാണ് ലക്കിടി സ്വദേശിയെ വിശ്വനാഥൻ എന്നയാൾ അത്യാഹിത വിഭാഗത്തിലെത്തി ബഹളം വെച്ചത്.
വനിതാ ഡോക്ടർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. ഒ.പി ഷീട്ടെടുക്കാതെയാണ് പരിശോധന മുറിയിലെത്തിയത്. ജീവനക്കാർ ഇയാളെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും മോശമായി പെരുമാറുകയായിരുന്നു.
തുടർന്ന് ഡ്യുട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ പരിശോധന നിർത്തി പുറത്തുപോകുകയായിരുന്നു. അല്പസമയത്തേക്കു അത്യാഹിത വിഭാഗം പ്രവർത്തിച്ചില്ല.
ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസെഫിന്റെ പരാതിയിൽ വൈത്തിരി പൊലീസാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.