ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

കാഞ്ഞങ്ങാട്: വിദ്വേഷപ്രസംഗം നടത്തിയതിന് ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ.പി ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തത്. കാസർകോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി. ശുക്കൂർ നൽകിയ പരാതിയിലാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസ്. രണ്ടാഴ്ച മുമ്പാണ് ശുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പനുസരിച്ചാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശശികല നടത്തിയ വിദ്വേഷപ്രസംഗങ്ങളുടെ യൂട്യൂബ് ലിങ്കുകളും സിഡികളും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. തെളിവുകൾ പരിശോധിച്ച ശേഷം നിയമോപദേശം തേടിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

 

 

Tags:    
News Summary - case registered against kp sasikala, vhp lewader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.