ശരത്, സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ചിത്രം
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസ്. കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ് ശരത് പ്രചരിപ്പിച്ചത്. 'ഒരു ഓടക്കുഴൽ മറന്നുവെച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ മുഴക്കുന്ന് പൊലീസ് ശരത്തിനെതിരെ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.