കണ്ണൂർ: കെ.പി. മോഹനൻ എം.എൽ.എയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. മാലിന്യ പ്രശ്നത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കൂത്തുപറമ്പ് എം.എൽ.എയും ആർ.ജെ.ഡി നേതാവുമായ കെ.പി. മോഹനനെ നാട്ടുകാർ കൈയ്യേറ്റം ചെയ്തത്.
ചൊക്ലി കരിയാട് തണൽ ഡയാലിസിസ് കേന്ദ്രവുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നത്തിലെ പ്രതിഷേധമാണ് കൈയ്യേറ്റത്തിൽ കലാശിച്ചത്. അങ്കണവാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു എം.എൽ.എ.
ഡയാലിസിസ് സെന്ററിലെ മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. മാസങ്ങളായി നാട്ടുകാർ പ്രതിഷേധത്തിലായിരുന്നു. പലതവണ അറിയിച്ചിട്ടും എം.എൽ.എ പരിഗണിച്ചില്ലെന്ന് എന്നാരോപിച്ചാണ് ഇന്ന് സംഘർഷാവസ്ഥ ഉണ്ടായത്.
എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് കൂടെ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ചൊക്ലി പൊലീസ് സ്ഥലത്തെത്തി എം.എൽ.എയെ നേരിട്ട് കണ്ടെങ്കിലും പരാതി ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.