അറസ്റ്റിലായ മാവോവാദി പ്രവര്‍ത്തകന്‍ കാളിദാസനെതിരെ എടക്കര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു

എടക്കര:കഴിഞ്ഞ ദിവസം അഗളി ഷോളയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത മാവോവാദി പ്രവര്‍ത്തകനെതിരെ എടക്കരയിലും കേസ് രജിസ്റ്റര്‍ ചെയ്തു. തമിഴ്നാട് സ്വദേശിയും ശിരുവാണി ദളം പ്രവര്‍ത്തകനുമായ കാളിദാസ് എന്ന മണി എന്ന ശേഖറിനെതിരെയാണ് യു.എ.പി.എ ചുമത്തി എടക്കര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ നവംബറില്‍ കരുളായി റേഞ്ചിലെ പടുക്ക വനമേഖലയില്‍പ്പെട്ട വരയന്‍മലയില്‍ രണ്ട് മാവോവാദി നേതാക്കള്‍ പൊലീസിന്‍െറ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് മുമ്പ് നടന്ന ആയുധ പരിശീലന ക്യാമ്പില്‍ താനുള്‍പ്പെടെ പതിനെട്ടോളം പേര്‍ പങ്കെടുത്തിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ 21ന് അഗളി ഷോളയാര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം കാളിദാസന്‍ മൊഴിനല്‍കിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കാളിദാസന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ എടക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags:    
News Summary - Case charged against Maoist Activist Kalidasan Edakkara police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.