പുനലൂർ: മഹാരാഷ്ട്രയില്‍ ജോലിചെയ്യുന്ന പുനലൂർ സ്വദേശിനിയായ യുവതിക്ക് ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല വിഡിയോ അയച്ച യുവാവ് പിടിയിലായി.
പുനലൂർ ചെമ്മന്തൂർ സ്വദേശി റോബിന്‍ റോയി ജോണിനെ (29) ആണ് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ എസ്.പി ഹരിശങ്കറിന് യുവതി ഇ- മെയിലായി നല്‍കിയ പരാതിയിൽ സൈബര്‍സെല്ലാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. പ്രതി വിഡിയോ അയക്കാനായി ഡെനി പുനലൂര്‍ എന്ന വ്യാജ ഫേസ്ബുക്ക് വിലാസം ക്രിയേറ്റ് ചെയ്ത് പരാതിക്കാരിയുടെ കൂട്ടുകാരിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചറായി ഇടുകയായിരുന്നു.
കൂട്ടുകാരിയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് ഫ്രണ്ട് റിക്വസ്റ്റ് വന്നപ്പോള്‍ പരാതിക്കാരി റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു. തുടര്‍ന്ന്, ഏപ്രിൽ അഞ്ചു മുതല്‍ പ്രതി പെണ്‍കുട്ടിക്ക് അശ്ലീല വിഡിയോകള്‍ നിരന്തരം അയച്ചിരുന്നു.
നിരവധി തവണ വിലക്കിയിട്ടും പ്രതി ആവര്‍ത്തിച്ചതിനെ തുടർന്നാണ് പരാതി നല്‍കിയത്. റൂറല്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി. സ്ത്രീകളെ അപമാനിച്ചതിനും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. എസ്.ഐമാരായ രാജ്‌കുമാർ, അജികുമാർ, ഗോപകുമാർ, എ.എസ്.ഐ മാരായ അനിൽകുമാർ, രാജൻ, സി.പി.ഒമാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത് ലാൽ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയില്‍ നിന്ന് കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.