Posted On
date_range Updated On
date_range ക്വാറൈൻറൻ ലംഘിച്ച് വിവാഹം; വനിത ലീഗ് നേതാവ് നൂർബിന റഷീദിൻെറ മകനെതിരെ കേസ്
കോഴിക്കോട്: കോവിഡ് 19 നിയന്ത്രണം ലംഘിച്ചതിന് വനിത ലീഗ് നേതാവിൻെറ മകനെതിരെയും കണ്ടാലറിയാവുന്ന 50 പേർക് കെതിരെയും കേസെടുത്തു. അഡ്വ. നൂർബിന റഷീദിൻെറ മകനെതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അന ിൽകുമാർ കേസെടുത്തത്.
ഈ മാസം 14ന് അമേരിക്കയിൽനിന്നും മകൻ മടങ്ങിയെത്തിയത്. എന്നാൽ ഈ മാസം 21ന് നൂർബിനയുടെ മകളുടെ വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന് 50തിൽ അധികം പേർ പങ്കെടുത്തു.
വിദേശത്തുനിന്നും മടങ്ങിയെത്തിയവർ നിർബന്ധമായും വീട്ടുനിരീക്ഷണത്തിൽ കഴിയണം. എന്നാൽ ഇത് ലംഘിച്ച് മലാപ്പറമ്പിലെ വീട്ടിൽ നടന്ന വിവാഹത്തിൽ മകൻ പങ്കെടുക്കുകയായിരുന്നു.
നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറൈൻറൻ ലംഘിച്ചതിനും 50 ഓളം പേരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിനുമാണ് കേസ്. ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.