വിവാദ പ്രസംഗം: ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ കേസ്​

കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്​. പൊതുജനങ്ങളിൽ പ്രകോപനത്തിന് പ്രേരണ നൽകുന്ന വിധത്തിൽ സംസാരിച്ചതിന് ഐ.പി.സി 505 (1) (ബി) വകുപ്പ് പ്രകാരമാണ് കസബ പൊലീസ് കേസെടുത്തത്. അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം മൂന്നാം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തത്. മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്​.

മാധ്യമപ്രവർത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതിയിലാണ്​ നടപടി. അതേസമയം, വിവാദപ്രസംഗം നടന്നത് നടക്കാവ് സ്​റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണ ചുമതല അവർക്കാണ്​. പ്രവർത്തകരെയും ശബരിമല തന്ത്രിയെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്​തു തുടങ്ങിയ കുറ്റങ്ങളാണ്​ പരാതിയിൽ കാണിച്ചത്. ഇതേവിഷയത്തിൽ ഡി.വൈ.എഫ്​.​െഎ ജില്ല ട്രഷറർ അഡ്വ. എൽ.ജി. ലിജീഷ്, പൊതുപ്രവർത്തകൻ സാജൻ എസ്.ബി. നായർ തുടങ്ങിയവരും ശ്രീധരൻ പിള്ളക്കെതിരെ പൊലീസിന്​ പരാതി നൽകിയിട്ടുണ്ട്​.

യുവമോർച്ച സംസ്ഥാന നേതൃയോഗം നവംബർ നാലിന്​ മാവൂർ ​േറാഡിലെ ഹോട്ടൽ യാഷ്​ ഇൻറർനാഷനലിൽ ഉദ്ഘാടനം ചെയ്യവെയാണ് ശ്രീധരൻ പിള്ള വിവാദപ്രസംഗം നടത്തിയത്. ശബരിമലയിലെ പ്രതിഷേധ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്നും ത​ന്നെ വിളിച്ച്​ അഭിപ്രായമാരാഞ്ഞശേഷമാണ്​ യുവതീപ്രവേശനമുണ്ടായാൽ ശബരിമല നട അടച്ചിടുമെന്ന തീരുമാനം തന്ത്രി കണ്​ഠരര്​ രാജീവര്​ പ്രഖ്യാപിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

Tags:    
News Summary - Case against p.s sreedharan pilla-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT