‘മാധ്യമ’ത്തി​െൻറ പേരും ലോഗോയും ദുരുപയോഗം ചെയ്​തയാൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ‘​മാധ്യമ’ത്തി​​െൻറ പേരും ലോഗോയും ദുരുപയോഗം ചെയ്​ത്​ ​ഫേസ്​ബുക്കിലൂടെ രാഷ്​ട്രീയനേതാക്ക ളെയും മറ്റും അപമാനിച്ചയാൾക്കെതിരെ പൊലീസ്​ അ​ന്വേഷണം ആരംഭിച്ചു. പോത്തൻകോട്​ വാവറഅമ്പലം ആനയ്ക്കോട് സ്വദേശ ി ബാബു ആനക്കോടിനെതിരെയാണ്​ ​പൊലീസ്​ അന്വേഷണം ആരംഭിച്ചത്​.

‘മാധ്യമം’ ജീവനക്കാരനാണെന്ന്​ ഫേസ്​ബുക്കിൽ സ്വയം വിശേഷിപ്പിച്ച ഇയാൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള രാഷ്​ട്രീയനേതാക്കളെയും മറ്റും അപമാനിക്കുന്ന പോസ്​റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നു.

‘മാധ്യമം’ തിരുവനന്തപുരം റസിഡൻറ്​ എഡിറ്റർ എം.കെ.എം. ജാഫർ നൽകിയ പരാതി ജില്ലാ പൊലീസ് മേധാവി ബി. അശോകൻ അന്വേഷണത്തിന്​ പോത്തൻകോട് പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.

‘മാധ്യമ’ത്തി​​െൻറ പേര്​ ദുരുപയോഗം ചെയ്​ത്​ സാമൂഹിക പ്രവർത്തകരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ ജില്ലാ ​പൊലീസ്​ മേധാവി ബി. അശോകൻ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - case against person who used madhyamam logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.