Posted On
date_range Updated On
date_range നടിക്കെതിരായ പരാമർശം: പി.സി.ജോർജിനെതിരെ കേസെടുത്തു
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമർശം നടത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ വനിത കമീഷൻ കേസ് രജിസ്റ്റർ ചെയ്തു. എം.എൽ.എക്കെതിരെ കേസെടുത്ത വിവരം ഇന്നുതന്നെ സ്പീക്കറെ അറിയിക്കുമെന്ന് കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു. സ്പീക്കറുടെ കൂടി അനുമതി തേടിയതിന് ശേഷമാവും കേസിലെ മറ്റ് നടപടികളുമായി കമീഷൻ മുന്നോട്ട് പോവുക.
പത്രസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും എം.എൽ.എ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്ത്രീത്വത്തിന് പരുക്കേൽപ്പിക്കുന്നതാണെന്നാണ് വനിത കമീഷൻ വിലയിരുത്തൽ. കമീഷൻ സ്വമേധയയാണ് പി.സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ പി.സി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിത കമീഷന് നിയമോപദേശം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.