മാനേജരെ ഭീഷണിപ്പെടുത്തിയതിന് നിസാമിനെതിരെ കേസ്

തൃശൂര്‍: സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ പൊലീസ് കേസെടുത്തു.  കിങ്​സ് സ്‌പേസ് ബിൽ​േഡഴ്​സ് ആൻഡ് കൺസ്ട്രക്​ഷൻസിലെ മാനേജര്‍ പൂങ്കുന്നം സ്വദേശി ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ്​ ചന്ദ്രശേഖര​​െൻറ പരാതി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും 240 ബി, 506 വകുപ്പുകള്‍ ചുമത്തി തൃശൂര്‍ വെസ്​റ്റ്​ പൊലീസാണ് കേസ് രജിസ്​റ്റര്‍  ചെയ്തത്. 

കഴിഞ്ഞ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തുന്നത് ഫോണിൽ റെക്കോഡ് ചെയ്ത ശബ്​ദരേഖ സഹിതമാണ്​  തൃശൂര്‍ സിറ്റി  പൊലീസ് കമീഷണർക്ക്​ പരാതി നൽകിയത്​. കിങ്​സ്​ സ്പേസ് ബിൽഡേഴ്സ് പ്രവർത്തിക്കുന്നത് വെസ്​റ്റ്​ പൊലീസ്  പരിധിയിലായതിനാലാണ് കേസ് വെസ്​റ്റ്​ പൊലീസിന് കൈമാറിയത്. 

ഇതിനിടെ നിസാമി​െൻറ ഉടമസ്​ഥതയിലുള്ള കിങ്​​സ്​ ബീഡി കമ്പനിയിലെ രണ്ട് ജീവനക്കാർ പരാതിയുമായി രംഗത്തെത്തി.  നിസാമിനെ ജയിലിൽ സന്ദർശിച്ചപ്പോൾ പിടിച്ച് തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ച് റൂറൽ പൊലീസിനാണ് പരാതി നൽകിയത്. ഒന്നിലധികം പരാതി ലഭിച്ച  സാഹചര്യത്തില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന നിസാം ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കും. അതേസമയം, ത​​െൻറ ബിസിനസും  സ്ഥാപനങ്ങളും തകർക്കാൻ ശ്രമിക്കുകയാണെന്ന് കാണിച്ച് ബിസിനസ് പങ്കാളിക്കും സഹോദരങ്ങൾക്കുമെതിരെ നിസാം നൽകിയ പരാതിയിൽ നടപടിയായിട്ടില്ല.

Tags:    
News Summary - Case Against Nisam Phone threaten-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.