തനിക്കെതിരെയുള്ള കേസിന് പിന്നിൽ ഗൂഢാലോചന -കെ.എം.എബ്രഹാം

തിരുവനന്തപുരം: കശുവണ്ടി കോർപ്പേഷനിലെ അഴിമതികൾ പുറത്തു കൊണ്ടു വന്നതിനാലാണ്​ തനിക്കെതി​രെ ഇപ്പോൾ ഗൂഢാലോചന നടക്കുന്നതെന്ന്​ അഡീഷണൽ ചീഫ്​ സെക്രട്ടറി കെ.എം.എബ്രഹാം വിജിലൻസിന്​ മൊഴി നൽകി. ​െഎ.എൻ.ടി.യുസി സംസ്​ഥാന പ്രസിഡൻറ്​ ഇ. ചന്ദ്രശേഖരൻ, കശുവണ്ടി കോർപ്പറേഷൻ മുൻ എം.ഡി രതീഷ്​ കുമാർ, പരാതി നൽകിയ ജോമോൻ പുത്തൻപുരയ്​ക്കൽ എന്നിവരാണ്​ ഗൂഢാലോചനക്ക്​ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

അനതികൃത സ്വത്ത്​ സമ്പാദനകേസിൽ വിജിലൻസ്​ ചോദ്യം ചെയ്യു​േമ്പാഴാണ്​ കെ.എം. എബ്രഹാം ഇൗ ആരോപണമുന്നയിച്ചത്​. മൂന്നു പേരെ കുറിച്ചും അന്വേഷിക്കണമെന്നും ഇവരുടെ ഫോൺ വിളികൾ പരിശോധിക്കണമെന്നും അദ്ദേഹം വിജിലൻസിനോട്​ ആവശ്യപ്പെട്ടു.

അനതികൃത സ്വത്ത്​ സമ്പാദനകേസി​ലെ ത്വരിതാന്വേഷണത്തി​​െൻറ ഭാഗമായി ഇന്നലെയാണ്​ വിജിലൻസ്​ കെ.എം. എബ്രഹാമി​​െൻറ മൊഴിയെടുത്തത്​. റിപ്പോർട്ട്​ തിങ്കളാഴ്​ച തിരുവനന്തപുരം പ്രത്യേക വിജിലൻസ്​ കോടതിയിൽ സമർപ്പിക്കും.

Tags:    
News Summary - case against k.m abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.