ക്വാറി മണ്ണിട്ടു നികത്തവെ ലോറിയും ഡ്രൈവറും വെള്ളത്തില്‍ മുങ്ങി; ആറു മണിക്കൂറായിട്ടും കണ്ടെത്താനായില്ല

കൂറ്റനാട്: കറുകപ്പുത്തൂരിൽ ലോറി ക്വാറിയിലേക്ക് മറിഞ്ഞു. ഡ്രൈവർ ചതുപ്പിൽ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം തുടരുകയാണ്. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിർ (35) ആണ് ലോറിയിലുണ്ടായിരുന്നത്.

ഇയാള്‍ക്കായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. വാഹനം പിറകോട്ട് നീങ്ങി വീഴുകയായിരുന്നുവെന്ന് പറയുന്നു. നിലവിൽ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്‌സ് യൂനിറ്റുകൾ എത്തിയിട്ടുണ്ട്. ലോറിയും പുറത്തെടുക്കാനായിട്ടില്ല.

ഗൾഫിലായിരുന്ന താഹിർ ആറുമാസം മുമ്പാണ് നാട്ടിൽ വന്നത്. ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടം സംഭവിച്ച് ആറു മണിക്കൂറായിട്ടും ലോറി കണ്ടെത്താനായിട്ടില്ല. സ്കൂബ ഡൈവിങ് സംഘവും സ്ഥലത്തുണ്ട്.

Tags:    
News Summary - Truck and Driver Sink into Water While Filling a Quarry with Soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.