നന്തി മേൽപ്പാലത്തിലെ അപകടം: യുവാവ് മരിച്ചു; ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല

നന്തിബസാർ: തിങ്കളാഴ്ച രാത്രി കൊയിലാണ്ടി നന്തി ദേശീയ പാത മേൽപ്പാലത്തിൽ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. നന്തി കടലൂർ നാരങ്ങോളികുളം മുത്താച്ചികണ്ടി പരേതനായ ഉസ്മാന്റെ മകൻ ശിഹാബ് (27) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ വ്യാഴാഴ്ച രാവിലെ മരിച്ചത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഷിഹാബും സുഹൃത്ത് മനൂഫും സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷിഹാബിനെ ഉടൻ സ്വകാര്യ ആശുപത്രിയിലും, പിന്നാലെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ നിർത്താതെ പോയ ലോറിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞിട്ടും ഇടിച്ചിട്ട വാഹനം തിരിച്ചറിയാനോ, കണ്ടെത്താനോ കഴിയാത്തതിൽ പ്രതിഷേധം ശക്തമാണ്. ദേശീയ പാതയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    
News Summary - Nandi Flyover Accident: Youth Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.