Posted On
date_range Updated On
date_range വധശ്രമ കേസിൽ ഒളിവിലായിരുന്ന യൂട്യൂബർ ഖാദർ കരിപ്പൊടി കീഴടങ്ങി
കാസർകോട്: പ്രവാസിയെ വധിക്കാൻ ശ്രമിച്ച കേസിൽ നാലു മാസമായി ഒളവിലായിരുന്ന യൂട്യൂബർ ഖാദർ കരിപ്പൊടി കീഴടങ്ങി. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന കോടതി നിർദേശത്തിനു പിന്നാലെ കാസർകോഡ് ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ഹാജരാകുകയായിരുന്നു.
കേസിൽ ഖാദറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മുമ്പ് കാസർകോഡ് ജില്ലാ സെഷൻസ് കോടതിയും ഹൈകോടതിയും കേസിന്‍റെ ഗൗരവവും പ്രതിയുടെ മുൻകാല കേസുകളും കണക്കിലെടുത്ത് മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രവാസി വ്യവസായി അബ്ദുൾ അഹദിനെ ആക്രമിച്ച സംഭവത്തിലാണ് ഖാദർ ഒളിവിൽ പോയത്. ഇയാൾക്കൊപ്പം റാഷിദ്, അഷ്റഫ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഖാദറിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.