ചാലിയത്ത് ജങ്കാറിൽ കയറ്റാനായി പിറകോട്ടെടുത്ത കാർ പുഴയിൽ വീണു; കാറിലുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി -വിഡിയോ

കോഴിക്കോട്: ചാലിയത്ത് നിന്നും ബേപ്പൂരിലേക്ക് പോകാൻ കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ വീണു. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള ഏഴുപേർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരെ ആറുമണിയോടെയാണ് സംഭവം. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കുഴിക്കാട്ട മുഹമ്മദ് ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

ജങ്കാറിലേക്ക് കയറാനായി പിറകോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് തലകീഴായി പുഴയിൽ ചെന്ന് പതിക്കുകയായിരുന്നു. നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു.   

Full View


Tags:    
News Summary - Car lost control and fell into the river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.