അങ്കമാലി ടൗണില്‍ സ്കൂട്ടര്‍ യാത്രികന്‍ കാറിടിച്ച് മരിച്ചു

അങ്കമാലി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടര്‍ യാത്രികന്‍ അങ്കമാലി ടൗണില്‍ കാറിടിച്ച് മരിച്ചു. കൊരട്ടി മേലൂര്‍ അടിച്ചിലി പൊയ്യക്കാരന്‍ വീട്ടില്‍ കൃഷ്ണന്‍റെ മകന്‍ പി.കെ.ശശിയാണ്( 48 ) മരിച്ചത്.

തിങ്കളാഴ്ച രാത്രി 11.30ഓടെ ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തെ യുടേണ്‍ തിരിയുന്നതിനിടെ തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം.

അവശനിലയിലായ ശശിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സംഭവിച്ചു. ദേശത്തെ വാഹന ബോഡി വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ശശി. അമ്മ: തങ്കമ്മ. ഭാര്യ: അങ്കമാലി പീച്ചാനിക്കാട് കരിയാട്ടുപറമ്പില്‍ കുടുംബാംഗം വിജയ. ഏക മകന്‍: ശിവ കൃഷ്ണ ( 14 വയസ് ). സംസ്കാരം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.