representative image

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച്​ രണ്ടുപേർ മരിച്ചു

ഹരിപ്പാട്: നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി അതിലെ യാത്രികരായ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗു രുതര പരിക്കേറ്റു. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജങ്​ഷന് സമീപം വെള്ളിയാഴ്​ച പുലർച്ച 5.50ഓടെ ആയിരുന്നു അപകടം. ഡ്രൈവ ർ തിരുപ്പൂർ 4/271 എസ്.ആർ നഗർ തങ്കസ്വാമിയുടെ മകൻ വെങ്കിടാചലം (35), യാത്രക്കാരൻ പൊള്ളാച്ചി വി.കെ.ആർ സ്ട്രീറ്റ് വരദരാജ​​െൻറ മകൻ ശരവണൻ (47) എന്നിവരാണ് മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേരായ പൊള്ളാച്ചി സ്വദേശികളായ നന്ദകുമാർ (38), ശെൽവരാജൻ (41) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളാച്ചിയിൽനിന്ന്​ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനത്തിന് പോയവരാണ്​ കാർ യാത്രികർ. റോഡരികിൽ​ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം അംഗങ്ങളും പൊലീസും അഗ്​നിരക്ഷസേനയും സ്ഥല​െത്തത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരവണൻ സംഭവസ്ഥലത്തും വെങ്കിടാചലം ഹരിപ്പാട് താലൂക്ക്​ ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ലീലയാണ് ശരവണ​​െൻറ ഭാര്യ. മക്കൾ: പ്രണവ്, ഹരിഹരൻ.

Tags:    
News Summary - Car hit Goods Lorry in Haripad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.