ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു; രക്ഷക്കെത്തിയ പൊലീസുകാർ ക്വാറൻറീനിൽ

ചാലക്കുടി: കൊരട്ടിയിൽ ഗർഭിണിയായ പ്രവാസി യുവതി സഞ്ചരിച്ച കാർ മറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10.30 ഓടെ ദേശീയ പാതയിൽ പെരുമ്പിയിലായിരുന്നുഅപകടം. കനത്ത മഴയെത്തുടർന്ന്​ കാർ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. 

അസ്വസ്ഥതകൾ പ്രകടിപ്പിച്ച എട്ടു മാസം ഗർഭിണിയായ യുവതി അൽപ സമയം കൊരട്ടി പൊലീസ് സ്​റ്റേഷനിൽ വിശ്രമിച്ചു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ദമാമിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ യുവതി ഹോം ക്വാറ​ൻറീനിൽ പോവുകയായിരുന്നത് അറിയാതെയാണ് ഇവരെ പൊലീസ് സ്​റ്റേഷനിൽ പ്രവേശിപ്പിച്ചത്​.  

ഇവരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ആറു​പൊലീസുകാരെ ഉടൻ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും സ്​റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്​തു. യുവതിയോ​ടൊപ്പം ജ്യേഷ്ഠനാണ് കൂടെ ഉണ്ടായിരുന്നത്. 
 

Tags:    
News Summary - car held in accident in koratti police officers put in quarantine- kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.