Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു
കൊടകര: ദേശീയപാതയില്‍ അഴകത്തിനു സമീപം സർവീസ് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. വട്ടേക്കാട് സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന നാനോ കാറാണ് കത്തിനശിച്ചത്.
കാറിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. രാവിലെ ഒമ്പതരയോടാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.