Posted On
date_range Updated On
date_range കോട്ടയത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോട്ടയം: പാലാ തിടനാട് ടൗണിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കുളം സ്വദേശി സിറിൽ (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം.
ടൗണിൽ നിന്ന് മടങ്ങുന്നതിനിടെ ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.