Posted On
date_range Updated On
date_range വിനോദയാത്ര സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു
തിരുവല്ല: വിനോദയാത്ര സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. എം.സി റോഡിലെ തുകലശ്ശേരിയിലാണ് അപകടം. മൂന്നു പേർക്ക് പരിക്കേറ്റു. ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠൻ (23) ആണ് മരിച്ചത്.
തുകലശ്ശേരി ആഞ്ഞിലിമൂട് ജങ്ഷന് സമീപത്തെ കൊടുംവളവിൽ രാവിലെ ഏഴോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിൽ നിസ്സാര പരിക്കേറ്റ മൂന്നുപേർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മണികണ്ഠന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.