Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തി; യുവാവ് അറസ്റ്റില്‍
കിഴക്കമ്പലം: വീട്ടമുറ്റത്ത് കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. പട്ടിമറ്റം ഡബിള്‍ പാലത്തിന് അടുത്ത് കുഴിപ്പിള്ളി വീട്ടില്‍ നജീബാണ് (40) പിടിയിലായത്.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടു മാസമായ ചെടി പ്രത്യേകം പ്ലാസ്റ്റിക് കവറിലാണ് നട്ടിരുന്നത്.
ജില്ല നാര്‍കോട്ടിക് സ്‌ക്വാഡ് ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു, കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജന്‍, എസ്.ഐ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.