കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി അനില അജീഷ്

പാലക്കാട് കാവശ്ശേരിയിൽ സ്ഥാനാർഥിക്ക് പ്രചാരണത്തിനിടെ പാമ്പുകടിയേറ്റു

ആലത്തൂർ (പാലക്കാട്): കാവശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പാടൂർ പീച്ചങ്കോട് യു.ഡി.എഫ് സ്ഥാനാർഥി അനില അജീഷിന് (34) പ്രചാരണത്തിനിറങ്ങുന്നതിനിടെ പാമ്പുകടിയേറ്റു.

ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെ വീടിനടുത്ത് വലത് കൈക്കാണ് പാമ്പിന്റെ കടിയേറ്റത്. വെള്ളിക്കെട്ടൻ ആണ് കടിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.


Tags:    
News Summary - Candidate bitten by snake while campaigning in Kavassery, Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.