പ്രതീത്മാക ചിത്രം
Posted On
date_range Updated On
date_range കാൻസർ രോഗിയുടെ സ്വർണ മാല കവർന്നു
തിരുവല്ല: തിരുവല്ലയിലെ തൈമറവുങ്കരയിൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് അർബുദബാധിതയായ 72 കാരിയുടെ രണ്ടു പവൻ സ്വർണമാല കവർന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. കാൻസർ രോഗി കൂടിയായ തൈമറവുങ്കര തുണ്ടി ഉഴത്തിൽ വീട്ടിൽ ശാന്തമ്മയുടെ മാലയാണ് കവർന്നത്.
ശാന്തമ്മയുടെ മകൾ പുഷ്പ പുലർച്ചെ നാലുമണിക്ക് വീടിന്റെ പിൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയിരുന്നു. ഈ തക്കം നോക്കി മുറിക്ക് ഉള്ളിൽ കടന്ന മോഷ്ടാവ് മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ശാന്തമ്മയുടെ മാല കവരുകയായിരുന്നു.
മുറിക്കുള്ളിൽ അനക്കം കേട്ട് മകൾ പുഷ്പ വീടിന് ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ പുഷ്പയെ മർദ്ദിച്ച ശേഷം മോഷ്ടാവ് കടന്നുകളഞ്ഞു. സംഭവം സംബന്ധിച്ച് ശാന്തമ്മ തിരുവല്ല പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.