അക്ഷരങ്ങളുടെ അഴകുമായി ജീന സബ്റിന്‍റെ കാലിഗ്രാഫി

കൽപറ്റ: ലോക്ഡൗൺ കാലത്ത് നേരം പോക്കിനായി തുടങ്ങിയതാണ് ജീന സബ്റി​​​െൻറ കാലിഗ്രാഫി പരീക്ഷണം. അറബിക് കാലിഗ്രാഫി യിലൂടെ ഖുര്‍ആനിക സൂക്തങ്ങളുടെ അക്ഷര സൗന്ദര്യം കാന്‍വാസിലേക്ക് പകര്‍ത്തി പുതു പരീക്ഷണങ്ങൾ തേടുന്ന തിരക്കിലാ ണ് ജീന. പൊഴുതന ആറാംമൈല്‍ വളപ്പില്‍ വീട്ടിൽ അബ്​ദുല്‍ ലത്തീഫ്^ഷഹീന ദമ്പതികളുടെ മകളാണ്.

പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി. ഇന്‍സ്​റ്റഗ്രാമിലൂടെയാണ് അറബിക് കാലിഗ്രാഫി പരിചയപ്പെടുന്നത്. വീട്ടിലിരുന്ന് പലരും ബോട്ടില്‍ ആര്‍ട്ട്, കടലാസുകള്‍ കൊണ്ടുള്ള ക്രാഫ്റ്റുകള്‍ ചെയ്യുന്നത് കണ്ടാണ് വ്യത്യസ്തമായി കാലിഗ്രാഫി വരക്കാന്‍ ശ്രമിച്ചത്. യൂട്യൂബിലെ കാലിഗ്രാഫി വിഡിയോകളുടെ സഹായത്തോടെയായിരുന്നു പഠനം.

ഖുര്‍ആനിലെ ആദ്യ വചനമായ ഇഖ്‌റഅ്​ കാലിഗ്രാഫിയിൽ ചെയ്തത് കണ്ട് പിതാവ് നൽകിയ പ്രോത്സാഹനം വലിയ പ്രചോദനമായി. തുടര്‍ന്ന് സൂറത്തുല്‍ ഫലഖിലെ സൂക്തങ്ങളും കാന്‍വാസിലേക്ക് പകര്‍ത്തി. പരീക്ഷണം വിജയിച്ചതോടെ കാലിഗ്രാഫിയിൽ സജീവമാകാൻതന്നെയാണ് തീരുമാനം. കാലിഗ്രാഫി ചിത്രങ്ങൾ പോസ്​റ്റ് ചെയ്യാനായി ഇൻസ്​റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുതന്നെയുണ്ട്.

Tags:    
News Summary - Caligraphy jeena-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.