തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിന് സർക്കാറിനെ മറികടന്ന് രാജ്ഭവൻ വിജ്ഞാപനമിറക്കിയതിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു.
ജനാധിപത്യവിരുദ്ധവും ചട്ടവിരുദ്ധവുമായ രാജ്ഭവൻ നടപടി സംസ്ഥാന സർക്കാറിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളിലേക്കുള്ള ഇത്തരം കടന്നുകയറ്റം അമിതാധികാര പ്രയോഗമാണ്. കേട്ടുകേൾവിയില്ലാത്ത നടപടിയാണ് രാജ്ഭവനിൽനിന്ന് ഉണ്ടായത്. സംഘ്പരിവാർ രാജ്യത്ത് നടപ്പാക്കുന്ന അമിതാധികാര പ്രയോഗങ്ങളുടെ പുതിയ അധ്യായമാണ് വിജ്ഞാപനത്തിലൂടെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർഥി ജാതിവിവേചനം നേരിട്ട സംഭവം സർക്കാർ ഗൗരവമായി കാണും. ഏതെങ്കിലും രാഷ്ട്രീയകക്ഷികളുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കേണ്ട ഉപകരണങ്ങളല്ല അധ്യാപകരെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.