കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്; യു.ഡി.എസ്.എഫ് സഖ്യത്തിന് മിന്നും ജയം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ്-കെ.എസ്.യു സഖ്യത്തിന് മിന്നും വിജയം. ആകെയുള്ള അഞ്ച് ജനറൽ സീറ്റിൽ അഞ്ചും നേടിയാണ് യു.ഡി.എസ്.എഫ് കരുത്ത് തെളിയിച്ചത്. എം.എസ്.എഫിന്റെ ഷിഫാന പി.കെയാണ് ചെയർപേഴ്സൺ. തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെന്റ് കോളേജ് വിദ്യാർഥിനിയാണ് ഷിഫാന. വർഷങ്ങൾക്ക് ശേഷമാണ് എം.എസ്.എഫിന് ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്.

45 വർഷം മുമ്പാണ് എസ്.എഫ്.ഐ-എം.എസ്.എഫ് മുന്നണിയിൽ ടി.വി.പി ഖാസിം സാഹിബ് ചെയർമാൻ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയുണ്ടായത്. അഞ്ച് ജനറൽ സീറ്റിൽ നാലെണ്ണത്തിൽ എം.എസ്.എഫും ഒരു സീറ്റിൽ കെ.എസ്.യുവും വിജയിച്ചു. ജനറൽ സെക്രട്ടറിയായി എം.എസ്.എഫിന്റെ സൂഫിയാൻ വില്ലൻ, വൈസ് ചെയർമാൻ - മുഹമ്മദ് ഇർഫാൻ എ.സി (എം.എസ്.എഫ്), വൈസ് ചെയർമാൻ (ലേഡി) - നാഫിയ ബിറ (എം.എസ്.എഫ്), ജോയിന്റ് സെക്രട്ടറിയായി കെ.എസ്.യുവിന്റെ അനുഷ റോബിയും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - Calicut University Union Elections; UDSF alliance wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.