തേഞ്ഞിപ്പലം: ദേശീയതയുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എസ് ചെയര്‍ ഫോര്‍ മാര്‍ക്സിയന്‍ സ്റ്റഡീസ് നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് തടഞ്ഞു.
‘കശ്മീരിലെ നരഹത്യ നിര്‍ത്തുക’ എന്ന പ്രമേയവുമായി ഇ.എം.എസ് ചെയര്‍ ഫോര്‍ മാര്‍ക്സിയന്‍ സ്റ്റഡീസ് വ്യാഴാഴ്ച നടത്തുന്ന സെമിനാര്‍ രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ ഒഴിവാക്കണമെന്നും സെമിനാര്‍ നടത്താന്‍ അനുവദിക്കില്ലെന്നും സംഘാടകരെ അറിയിക്കാന്‍ വി.സി നിര്‍ദേശം നല്‍കുകയായിരുന്നു.
ഇ.എം.എസ് ചെയർ അധ്യക്ഷന്‍ വി.സിയാണെങ്കിലും സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് വിവരം. കേന്ദ്ര ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും വനിത അവകാശ പ്രവര്‍ത്തകയുമായ ഡോ. സ്യേദ സൈയിദയിന് ഹമീദിനെയാണ് പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നത്.
കേരള സര്‍വകലാശാല തമിഴ് വകുപ്പ് നടത്താന്‍ നിശ്ചയിച്ച ദേശീയതക്കെതിരായ സെമിനാർ തടഞ്ഞതിന് പിന്നാലെയാണ് കാലിക്കറ്റിലും സെമിനാര്‍ വിലക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.