Posted On
date_range Updated On
date_range കാലിക്കറ്റ് സർവ്വകലാശാല അലുമിനി അസോസ്സിയേഷൻ യോഗം മെയ് 16ന്
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല അലൂമിനി അസോസിയേഷൻ യോഗം മെയ് 16ന് രാവിലെ 11 മണിക്ക് ഓൺലൈൻ ആയി ചേരുന്നു. മുൻ വൈസ് ചാൻസലർ പ്രൊഫ.കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ.എം കെ ജയരാജ് അദ്ധ്യക്ഷനായിരിക്കും.
വെബക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന സമ്മേളത്തിൽ പങ്കെടുക്കുവാൻ മൊബൈലിൽ ബൈക്സ് ഡൗൺലോഡ് ചെയ്ത് പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് 9447956226 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സെക്രട്ടറി പ്രൊഫ. സി സി ഹരിലാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.