കോഴിക്കോട്: ശനിയാഴ്ച രാത്രി കോഴിക്കോട് നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട് പേർ മരിച്ചു. പന്നിയങ്കര സ്വദേശി പയമ്പ്രയിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് (49) മാത്തറ എം.ജി നഗർ കള്ളിവളപ്പിൽ മിത്തൽ അൻഷാദ് (32) എന്നിവരാണ് മരിച്ചത്. ചാലപ്പുറം റോഡിൽ മൂര്യാട് പാലത്തിന് സമീപം ശനിയാഴ്ച രാത്രി ടയർപൊട്ടി നിയന്ത്രണം വിട്ട ഓംനി വാൻ ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ബൈക്ക് നിർത്തി ഇരുവരും റോഡരികിൽ സംസാരിക്കുന്നതിനിടെ അമിതവേഗതയിൽ വന്ന വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുഹമ്മദ് റഫീഖ് ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയും അൻഷാദ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയുമാണ് മെഡി.കോളജ് ആശുപത്രിയിൽ മരിച്ചത്. മുഹമ്മദ് റഫീഖ് മിഠായിത്തെരുവിൽ ബോളിവുഡ് ചപ്പൽസ് ഷോറും പാർട്ണറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.