കേരള സർക്കാരിന് രൂക്ഷ വിമർശനവുമായി സി.എ.ജി

കേരള സർക്കാരിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി ) വിമർശനം. തീരദേശ ആവാസവ്യവസ്ഥ പരിപാലന വിഷയത്തിൽ സുസ്ഥിരമായ വികസന ലക്ഷ്യങ്ങൾ കൈക്കൊണ്ടില്ലെന്നതിലാണ് സർക്കാരിനെതിരെ സി.എ.ജി വിമർശനമുയർത്തിയത്.


പ്രാദേശിക പാരിസ്ഥിക സൂചകങ്ങൾ പരിശോധിക്കുന്നതിന് പകരം സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ സ്ഥിതി വിവരമാണ് ആശ്രയിച്ചത്. കേരളത്തിനൊപ്പം മഹാരാഷ്ട്രയേയും സി.എ.ജി കുറ്റപ്പെടുത്തി. അതേസമയം ഹരിത ട്രിബ്യുണലിന്റെ നിർദ്ദേശങ്ങൾക്കെതിരാണ് റെയിൽവേ സ്റ്റേഷനുകളിലെ അവസ്ഥയെന്നും സി.എ.ജി വിമർശിച്ചു.


ട്രെയിനുകളിലെ മാലിന്യം നീക്കുന്നതിലും ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ല. രാജ്യത്തെ പല പ്രധാന സ്റ്റേഷനുകളിലും ഹരിത ട്രിബ്യുണലിന്റെ 24 ഇന നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. മലിനീകരണ നിയന്ത്രണത്തിനും പരിപാലനത്തിനും ഏക ജാലക സംവിധാനമില്ലെന്നതും സി.എ.ജി ചൂണ്ടിക്കാട്ടി.


കൂടാതെ മലിനീകരണ നിയന്ത്രണത്തിനായുള്ള ഫണ്ട് വിതരണവും കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നില്ല. എല്ലാ സോണുകളിലും എഞ്ചിനീയറിംഗ് ആൻഡ് ഹെൽത്ത് മാനേജ്‌മെന്റ് ഡയററ്ററുകൾ രൂപീകരിക്കുവാനും ഇതുവരെ തയ്യാറായിട്ടില്ല.


റെയിൽവേ വ്യവസായ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണുള്ളത്, പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുന്നതിന്റെയോ ശേഖരിക്കുന്നതിന്റെയോ കണക്കുകൾപോലും കൃത്യമായി പരിശോധിക്കുന്നില്ല. റെയിൽവെയുടെ മലിന ജല പരിപാലന സംവിധാനങ്ങളും തൃപ്തികരമല്ല. ഓരോ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ വിമർശനം.  

Tags:    
News Summary - cagcriticismkeralagovernment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.