തിരുവനന്തപുരം: ജി.എസ്.ടി പ്രാബല്യത്തിൽ വന്ന ശേഷം സാധനങ്ങൾക്ക് അന്യായമായി വില വർധിപ്പിക്കുന്നതിനെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴുണ്ടായ വിലക്കയറ്റം വളരെ ഗൗരവമായാണ് കാണുന്നത്. പരാതി നൽകാൻ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രശ്നം കേന്ദ്രസർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു. അതേസമയം, ജി.എസ്.ടിയുടെ മറവിലെ ഭക്ഷണവില വർധന ഒഴിവാക്കാൻ ധനമന്ത്രി ഡോ. തോമസ് െഎസക് ഹോട്ടൽ ഉടമകളുമായി രണ്ടുതവണ നടത്തിയ ചർച്ചകളിൽ ധാരണയായില്ല. എ.സിയിൽ നിലവിലെ നിരക്കിൽ 10 ശതമാനവും മറ്റ് കടകളിൽ അഞ്ച് ശതമാനവും വില താഴ്ത്തിയശേഷം ജി.എസ്.ടി ബാധകമാക്കണമെന്ന നിർദേശം ധനമന്ത്രി മുന്നോട്ടുവെച്ചു.
ഇത് ഹോട്ടൽ ഉടമകൾ അംഗീകരിച്ചില്ല. ഇറച്ചിയുടെയും മറ്റ് സാധനങ്ങളുടെയും വില കുത്തനെ വർധിച്ച സാഹചര്യത്തിൽ വില കുറക്കാനാകില്ലെന്ന് ഉടമകൾ വ്യക്തമാക്കി. സർക്കാറിെൻറ അഭ്യർഥനയെ തുടർന്ന് ഹോട്ടലുടമകൾ യോഗം ചേർന്ന ശേഷം വൈകീട്ട് വീണ്ടും ചർച്ച നടന്നു. ഇതിലും ധാരണയായില്ല. ഇന്ന് വീണ്ടും ചർച്ച നടക്കും.നിലവിലെ ഭക്ഷണവിലയിൽ നികുതിയുടെ ഭാഗം ഒഴിവാക്കി മാത്രമേ ജി.എസ്.ടി ബാധകമാക്കാവൂയെന്ന് ധനമന്ത്രി ഹോട്ടൽ ഉടമകളോട് നിർദേശിച്ചു. ജി.എസ്.ടി കണക്കാക്കുേമ്പാൾ ഏതാനും െപെസയോ ഒന്നോ രണ്ടോ രൂപയോ മാത്രമേ വർധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇത് ശരിയല്ലെന്ന് ഹോട്ടലുടമകൾ വാദിച്ചു. കോഴിയിറച്ചി അടക്കം സാധനവില കുറഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കോഴിയിറച്ചിയുടെ വിലവർധനക്ക് ഒരു ന്യായീകരണവുമില്ലെന്ന് മന്ത്രി പറഞ്ഞു. വിലകുറക്കാത്ത കോഴി വ്യാപാരികളുടെ നിലപാട് അധോലോക സംഘത്തിേൻറതിന് തുല്യമാണ്. ഇപ്പോൾ അമിതവില ഇൗടാക്കുന്ന കടകളിൽ പരിശോധന നടത്തുന്നത് വിവര ശേഖരണത്തിന് കൂടിയാണ്. ആൻറി പ്രോഫിറ്ററിങ് അതോറിറ്റി വന്നാൽ ഇൗ വിവരങ്ങളെല്ലാം അവർക്ക് കൈമാറും. അതോറിറ്റിയാണ് ആവശ്യമായ തുടർനടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അമിതവില നിയന്ത്രിക്കാൻ ലീഗൽ മെട്രോളജി വകുപ്പ് ബുധനാഴ്ച കട പരിശോധനകളൊന്നും നടത്തിയില്ല. 95 കേസുകൾ ഒരുദിവസം കൊണ്ട് രജിസ്റ്റർ ചെയ്തിരുന്നു. അമിതവില പരാതികൾ ഫേസ്ബുക്ക് പേജിൽ നൽകാൻ നികുതിവകുപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിൽ നടപടി പുതിയ അതോറിറ്റി വന്ന ശേഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.