മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശനിയമത്തി​െൻറ പരിധിയിൽ; മഖ്യമന്ത്രിക്ക്​ കാനത്തി​െൻറ തിരുത്ത്​

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ മുഴുവന്‍ ജനമറിയേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ  പ്രസ്താവനക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങൾക്ക്​ വേണ്ടിയാണ്. അവർക്ക്​ അതറിയാനുള്ള അവകാശമ​ുണ്ട്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തി​​െൻറ പരിധിയില്‍ വരില്ലെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാകി​ല്ലെന്നും കാനം പറഞ്ഞു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മാത്രം ഒഴിവാക്കാമെന്നാണ് കേന്ദ്ര വിവരാവകാശ നിയമം അനുശാസിക്കുന്നത്. പുതുതായി എന്തെങ്കിലും നിയമത്തി​​െൻറ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സി.പി.ഐക്ക് അഭിപ്രായമില്ല. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഔദ്യോഗിക രഹസ്യനിയമം വീണ്ടും കൊണ്ടുവരാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കില്‍ അംഗീകരിക്കാനാകില്ല. ഭരണനിര്‍വഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കാനാണ് വിവരാവകാശനിയമം കൊണ്ടുവന്നത്. അത് അട്ടിമറിക്കാനുള്ള നീക്കം ശരിയല്ലെന്നും കാനം രാജേന്ദ്രൻ മംഗളം ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തക​​െൻറ കൊലപാതകത്തെയും കാനം വിമര്‍ശിച്ചു. രാഷ്ട്രീയ കൊലപാതങ്ങള്‍ ആരു നടത്തിയാലും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ സി.പി.ഐ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂടിച്ചേർത്തു.

Tags:    
News Summary - cabinet decision also unde the right to information law -kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.