ഹർത്താൽ വിജയിപ്പിക്കണം -സംയുക്ത സമിതി

കോഴിക്കോട്: നാളെ പ്രഖ്യാപിച്ച ഹർത്താൽ പൗരത്വ ഭേദഗതിക്കെതിരെയും എൻ.ആർസിക്ക് എതിരെയുമുളള രാജ്യവ്യാപക പ്രക്ഷോഭത്തിൻെറ ഭാഗമാണെന്ന് സംയുക്ത സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജാമിഅ മില്ലിയ, ജെ.എൻ.യു, ഹൈദരബാദ് യൂനിവേഴ്സിറ്റി, അലിഗഢ്, ചെന്നൈ ഐ.ഐ.ടി. മുംബൈ ടിസ് അടക്കം രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുളള ഐക്യദാർഢ്യമാണ് ഈ ഹർത്താലെന്നും നേതാക്കൾ അ‍റിയിച്ചു.

ഡിസംബർ 17ന് നടക്കുന്ന സംസ്ഥാന ഹർത്താൽ വിജയിപ്പിക്കണമെന്ന്​ സംയുക്ത സമിതി ആഹ്വാനം ചെയ്​തു. കടകൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹർത്താൽ സമാധാനപരമായി നടത്തണം. രാവിലെ ആറു മുതൽ വൈകീട്ട് ആറുമണി വരെ നടക്കുന്ന ഹർത്താലിൽനിന്ന് ശബരിമല തീർഥാടകരെയും പാൽ, പത്രം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്​.

വെൽഫയർപാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അശ്റഫ് മൗലവി, ബി.എസ്.പി സംസ്ഥാന സെക്രട്ടറി മുരളിനാഗ, ബി.എച്.ആർ.ആം പാർട്ടി വർക്കിങ് പ്രസിഡൻറ് സജി കൊല്ലം, മൈനോറിറ്റി റൈറ്റ്സ് വാച്ച് പ്രതിനിധി അഡ്വ: ഷാനവാസ്, സംയുക്ത സമിതി പ്രചരണ വിഭാഗം കൺവീനർ ശ്രീജ നെയ്യാറ്റിൻകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Full View

Tags:    
News Summary - cab protest harthal in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.