കോട്ടയം: മതബദ്ധ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ട മനസ്സിലാക ്കി പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും കഴിയണമെന്ന് ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ് മാ ര്‍ ജോസഫ് പൗവത്തില്‍. ജനാധിപത്യത്തിൽനിന്ന് മതാധിപത്യ രാജ്യത്തിലേക്ക് രാജ്യം പോകു ന്നതിെൻറ സൂചനയാണ് പൗരത്വ ഭേദഗതി നിയമം. ഇത് അപകടകരമാണ്.
ഒരു മലയാള ദിനപത്ര ത്തിൽ ‘പൗരത്വ നിയമ ഭേദഗതിയും അപകടസൂചനകളും’ തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് വിമർശനം.
ജനാധിപത്യത്തില്‍ പൗരന്മാര് നിതാന്ത ജാഗ്രത പുലര്‍ത്തണം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ ഇതിെൻറ ഭാഗമാണ്. മതന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാണ്. മതമൗലികവാദവും ഇതരമത പീഡനങ്ങളും അംഗീകരിക്കാനാവില്ല. വര്‍ഗീയവാദികള്‍ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ചതുരുപായങ്ങളും പ്രയോഗിക്കുന്നു.
മുസ്ലിംകൾ പാകിസ്താനിലേക്ക് പോകണമെന്ന ആക്രോശങ്ങളും ക്രൈസ്തവര്‍ യൂറോപ്പിലേക്ക് പോകണമെന്ന നിർദേശവും ഭക്ഷണകാര്യത്തില്‍ പോലുമുള്ള ഇടപെടലുകളും മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കുന്ന പ്രവണതകളും വസ്ത്രം നോക്കിയുള്ള വിവേചനവും പ്രചാരണവുമെല്ലാം മതാധിപത്യത്തിെൻറ സൂചനകളാണ്.
കേന്ദ്രത്തില്‍ മതരാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ അധികാരത്തിലേറിയശേഷം ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനം വര്‍ധിച്ചുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന അജണ്ടകള്‍ക്ക് വിരുദ്ധമായി പോകാന്‍ പാര്‍ട്ടിക്ക് കഴിയില്ല. അതുകൊണ്ടുതന്നെയാണ് ‘ഓപണ്ഡോര്’ എന്ന സ്വതന്ത്ര സംഘടന ന്യൂനപക്ഷ വിഭാഗങ്ങളുടെ മേലുള്ള കൈയേറ്റം നടക്കുന്ന രാജ്യങ്ങളിലെ സ്ഥിതി വിലയിരുത്തി യമനും ഇറാനും ശേഷം 11ാം സ്ഥാനം ഇന്ത്യക്ക് നല്‍കിയത്.
ഒഡിഷയിലെ കണ്ഡമാലിൽ കൊന്നൊടുക്കെപ്പട്ട ക്രൈസ്തവരുടെ ചരിത്രം മറക്കാൻ കഴിയില്ല. ഈ കൂട്ടക്കൊലകൾക്ക് പിന്നിലെ ശക്തികൾ ആരെന്ന് വ്യക്തമാണെന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.