Posted On
date_range Updated On
date_range ക്രൂ ചേഞ്ചിങ്ങിൽ ട്രിപ്ൾ സെഞ്ച്വറി തികച്ച് ബി.ഡബ്ല്യൂ നൈൽ ഇന്നെത്തും; ഇന്നലെയെത്തിയ എം.ടി.അൽ-അഗൈല ഇന്ന് മടങ്ങും
വിഴിഞ്ഞം: വിഴിഞ്ഞത്തെ ക്രൂചേഞ്ചിങ്ങിൽ ട്രിപ്ൾ സെഞ്ച്വറി തികക്കാൻ 'ബി.ഡബ്ല്യൂ നൈൽ' എന്ന കൂറ്റൻ ടാങ്കർ ഇന്ന് രാവിലെയെത്തും.
രാവിലെ പത്തരയോടെ പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽനിന്ന് മൂന്നുപേർ ഇറങ്ങുകയും നാലുപേരെ പകരം കയറ്റുകയും ചെയ്യുന്നതോടെ ക്രൂചേഞ്ചിങ്ങിൽ വേഗത്തിൽ 300 തികക്കുന്ന മൈനർ തുറമുഖങ്ങളിൽ ആദ്യ സ്ഥാനക്കാരനായി വിഴിഞ്ഞം മാറും. 299ാമനായി ഇന്നലെയെത്തിയ എം.ടി.അൽ-അഗൈല ഇന്ന് മടങ്ങും.
15 പേർ ഇന്നലെ കപ്പലിൽ കയറിയെങ്കിലും ഇറങ്ങാനുള്ളവരിൽ അഞ്ചുപേരുടെ കാര്യത്തിൽ തീരുമാനം വൈകിയതാണ് മടക്കയാത്ര താമസിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.