വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ വ്യവസായ പ്രമുഖൻ അറസ്റ്റിൽ 

തിരുവനന്തപുരം: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ കശുവണ്ടി വ്യവസായി രാജ്‌മോഹൻ പിള്ളയെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ മാനംഭംഗപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ രാജ്‌മോഹന്‍പിള്ളയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഗര്‍ഭിണിയായ ഒഡീഷ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒഡിഷ സ്വദേശിയായ ഡോക്ടറോട് പീഡനം സംബന്ധിച്ചു പറഞ്ഞതോടെ ഡോക്ടറാണ് ഇക്കാര്യം വഞ്ചിയൂര്‍ പൊലീസിനെ അറിയിച്ചത്. തുടർന്ന് വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തശേഷം മ്യൂസിയം പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്ത്രീയുടെ മൊഴിയെടുക്കുകയും അവര്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രാജ്‌മോഹന്‍ പിള്ളയെ അറസ്റ്റുചെയ്യുകയായിരുന്നു.

Tags:    
News Summary - Businessman Rajmohan Pillai arrested over alleged rape of 23 year old woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.