കാളികാവ്: ക്വട്ടേഷൻ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ വ്യവസായി വി.പി. മുഹമ്മദലി രക്ഷപ്പെട്ടെങ്കിലും നടുക്കം മാറാതെ ജൻമനാട്. മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയ വിവരം ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് പ്രദേശത്ത് അറിയുന്നത്. ഇതോടെ കാളികാവ് പഞ്ചായത്തിലെ പൂങ്ങോട് പ്രദേശത്ത് കുടുംബവും നാട്ടുകാരും നടുക്കത്തിലായി. ഞായറാഴ്ച രാവിലെ മുഹമ്മദലി രക്ഷപ്പെട്ടത് അറിയുന്നത് വരെ ആധി നിലനിന്നു.
ക്വട്ടേഷൻ സംഘം വാഹനത്തില്‍ വെച്ച് മുഹമ്മദലിയെ കൊണ്ട് കാനഡയിലുള്ള മകന് 70 കോടി രൂപ ആവശ്യപ്പെട്ട് സന്ദേശം അയപ്പിച്ചതായി പറയുന്നു. ഈ വിവരം പൊലീസിനെ അറിയിക്കരുതെന്നും മകന് അയച്ച സന്ദേശത്തിലുണ്ട്.
മുഹമ്മദലി പ്രധാന ഷെയര്‍ ഹോള്‍ഡറായ നീലഗിരിയിലെ കോളജുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയില്‍ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടാവാം ആക്രമണമെന്നും ചിലരെ സംശയമുണ്ടെന്നും മുഹമ്മദലിയുടെ കുടുംബം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.