സ്വകാര്യ ബസ് സമരത്തിനെതിരായ ഹരജി ഹൈകോടതി നാളെ പരിഗണിക്കും

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി നാളെ പരിഗണിക്കും. എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകൾ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് കോടതിയിൽ നൽകിയിട്ടുള്ളത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. 

അതേസമയം, സർവീസ് മുടക്കുന്നത് പെർമിറ്റ്‌ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആർ.ടി.ഒമാർ ബസ്‌ ഉടമകൾക്ക് നോട്ടീസ് നൽകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇതിനായി ആര്‍ഡിഒമാര്‍ ബസുടമകള്‍ക്ക് നോട്ടീസ് നല്‍കും. ഒരുമാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയാണ് സമരം നടത്തുന്നത്. ബസ് സര്‍വീസ് മുടക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തിേലക്ക് കടന്നു. സമരം ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സമരം അവസാനിച്ചില്ലെങ്കിൽ സ്കൂൾ കുട്ടികൾക്കും പരീക്ഷാർഥികൾക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.

Tags:    
News Summary - Bus Strike: Petition Filed in Highcourt -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.