ബസ്​ കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി 24 വർഷത്തിന് ശേഷം പിടിയിൽ

പെരുമ്പിലാവ്: ബസ്​ കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി കോഴിക്കര തിരുത്തുപുലാക്കൽ വീട്ടിൽ സലീമിനെ (43) ചാലിശ്ശേരി പൊലീസ് 24 വർഷങ്ങൾക്ക്​ ശേഷം അറസ്​റ്റ്​ ചെയ്​തു. 1997ൽ ഇടത് പക്ഷ യുവജന സംഘടന നിർമിച്ച ബസ്​ കാത്തിരിപ്പ് കേന്ദ്രം രാഷ്​ട്രീയ വിരോധം വെച്ച് തീവെച്ചുവെന്നായിരുന്നു കേസ്.

കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിന്നീട് പിടികൂടാനായില്ല. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയി​ലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ സി.പി.ഒമാരായ നിഷാദ്, സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - accused arrested after 24 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.