സർവീസ്​ പുനരാരംഭിക്കുമെന്ന്​ സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: നിർത്തിവെച്ച സർവീസ്​ പുനരാരംഭിക്കുമെന്ന്​ സ്വകാര്യ ബസുടമകൾ. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ്​ തീരുമാനം.

പല ബസുകളും അറ്റകുറ്റ പണികളിലാണ്​. അത്​ തീരുന്ന മുറക്ക്​ അവ സർവീസ്​ നടത്തിത്തുടങ്ങുമെന്നും ചില ബസുകൾ ഇന്നു തന്നെ നിരത്തിലിറങ്ങിയിട്ടുണ്ടെന്നും ബസുടമകളുടെ സംഘടന നേതാക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു. 

എത്രയും വേഗത്തിൽ സർവീസുകൾ ആരംഭിക്കുവാൻ തയാറാണെന്ന കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. സർക്കാറിനെ ധിക്കരിക്കുവാനോ വെല്ലുവിളിക്കുവാനോ തയാറല്ല. ഈ കോവിഡ്​ കാലഘട്ടത്തിൽ സർക്കാറിനും ജനങ്ങൾക്കും ഒപ്പം നിന്നുകൊണ്ട്​ മുന്നോട്ടുപോകാനാണ്​ തീരുമാ​നമെന്നും​ നേതാക്കൾ പറഞ്ഞു. 

ഡീസലടിക്കാനോ ജീവനക്കാർക്ക്​ ശമ്പളം കൊടു​ക്കാനോ പര്യാപ്​തമാവാത്ത വിധം വലിയ നഷ്​ടം സംഭവിക്കുകയാണെങ്കിൽ അക്കാര്യം സർക്കാറിനെ അറിയിക്കും​. തങ്ങളുടെ വിഷമം കേൾക്കാനുള്ള സൻമനസ്​ സർക്കാറിനുണ്ടെന്നാണ്​ വിശ്വസിക്കുന്നതെന്നും ബസുടമകളുടെ പ്രതിനിധികൾ വ്യക്തമാക്കി.  
 

Tags:    
News Summary - bus service will restart said bus owners -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.